ജില്ലയിലെ 41 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആറളം 4, 12, ചെങ്ങളായി 13, ചെറുകുന്ന് 10, ചെറുതാഴം 13, ചിറ്റാരിപറമ്പ 12, ചൊക്ലി 7, ധര്‍മ്മടം 8, എരഞ്ഞോളി 1, 7, ഇരിട്ടി നഗരസഭ 16, കീഴല്ലൂര്‍ 9, കൊളച്ചേരി 9, കൂടാളി 9, കോട്ടയം മലബാര്‍ 10, കൂത്തുപറമ്പ് നഗരസഭ 13, 17, 21, 27, കുറ്റിയാട്ടൂര്‍ 12, മാലൂര്‍ 6, 15, മട്ടന്നൂര്‍ നഗരസഭ 24, മുഴക്കുന്ന് 5, 14, നടുവില്‍ 8, നാറാത്ത് 4, പടിയൂര്‍ കല്ല്യാട് 2, 5, പായം 14, പേരാവൂര്‍ 8, 10, പിണറായി 10, ശ്രീകണ്ഠാപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 5, തലശ്ശേരി നഗരസഭ 22, 24, 27, 29, ഉളിക്കല്‍ 13, 18 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.