മുട്ടിൽ മരംമുറി കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊളഗപ്പാറ കാടന്‍ പറമ്പില്‍ മനോജിനെയാണ് മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍ രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു.
മുട്ടില്‍ സൗത്ത് വില്ലേജിലെ കരിങ്കണ്ണിക്കുന്ന് വാഴവറ്റ ഭാഗങ്ങളില്‍ നിന്നാണ് ഇയാള്‍മരം മുറിച്ചിരുന്നത്. ഇനിയും കണ്ടുകിട്ടാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജ് പറഞ്ഞു.