വീണ്ടും വീഴ്ച:തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നൽകി

0 742

വീണ്ടും വീഴ്ച:തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നൽകി

 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും വീഴ്ച. കൊവിഡ് രോഗികളുടെ മൃതദേഹം പരസ്പരം മാറി നൽകിയതായാണ് ആരോപണം. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് മൃതദേഹം മാറി ലഭിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹമാണ് വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്ക് ലഭിച്ചത്. അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വീട്ടിലെത്തിച്ച് സംസ്‌കാരത്തിന് തൊട്ടു മുൻപാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്ക് മനസിലായത്. തുടർന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു.