മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

0 217

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

 

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. രണ്ടത്താണി സ്വദേശി മൂസയാണ് മരിച്ചത്. 72 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് ഇന്നലെയും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയാണ് ഇന്നലെ മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കൊവിഡ് മരണവും വർധിക്കുകയാണ്. ഇന്നലെ 2476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി.