താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു; കൂടുതൽ നിയന്ത്രണത്തിന് സാധ്യത

0 558

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു; കൂടുതൽ നിയന്ത്രണത്തിന് സാധ്യത

 

കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ചുരത്തിലെ ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്പ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്.

താമരശേരി ചുരത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ ചുരത്തിൽ ബസുകൾക്കും ഭാരം കയറ്റിയ വാഹനങ്ങൾക്കും ഒരു മാസത്തെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തിൽ ചുരം വഴിയുള്ള ഗതാഗതത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.