ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

0 913

കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ ഗ്രാമപഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.പി സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, പഞ്ചായത്ത് ക്ലര്‍ക്ക് ഷിജിന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍
മഞ്ഞളാംപുറത്തെ സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്നും ബേക്കറിയില്‍ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് ഉടമകളിൽ നിന്ന് പിഴയിടാക്കിയത്.