അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പിണറായി

0 1,418

 

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോള്‍ വേണ്ട കുറച്ച്‌ കഴിഞ്ഞു മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുട്ടികള്‍ ലോക്ക്ഡൗണ്‍ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ വെറുതെയിരിക്കുമ്ബോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും അത്തരം കോഴ്‌സുകള്‍ക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.