തിരുവനന്തപുരം : എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചുമണി വരെയാണ് സമയപരിധി. അപേക്ഷകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.
നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ കേരളത്തിലെ കോളജുകളില്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നപക്ഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഒരു കോഴ്‌സിനോ, എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ.