തളിപ്പറമ്പ നഗരസഭയുടെ ആഭിമുഖ്യത്തിൽ അപ്പാരൽപാർക്ക് ഉദ്ഘാടനം ചെയ്തു

0 413

തളിപ്പറമ്പ :തളിപ്പറമ്പ നഗരസഭ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കുള്ള തൊഴിൽ സംരഭമായ അപ്പാരൽ പാർക്ക്‌ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
നഗര സഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ്റ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി റജില  പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം. കെ ഷബിത , പി. പി. മുഹമ്മദ്‌ നിസാർ കൗൺസിലർമാരായ കൊടിയിൽ സലീം ,പി.വി വാസന്തി , റഹ്മത്ത് ബീവി, നുബ് ല സി, പി.കെ സാഹിദ ,എം.പി സജീറ ,പി.കെ റസിയ ;സി ഡി എസ് ചെയർപേഴ്ൺ രാജി നന്ദകുമാർ, പി.വി ഷാജി , നഗരസഭാ സിക്രട്ടറി കെ.പി സുബൈർ , മെമ്പർ സെക്രട്ടറി എൻ സ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.