വിദ്യാര്‍ഥി സമരം വിലക്കിയ കോടതി ഉത്തരവ്: അപ്പീല്‍ പോകുമെന്ന് മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. സമരങ്ങള്‍ പാടില്ലെന്ന കോടതി വിധി ജനാധിപത്യത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യൂണിയന് പ്രവര്‍ത്തനം സാധൂകരിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനൊരുങ്ങുമ്ബോഴാണ് കോടതി ഇടപെടല്‍. പ്രതിപക്ഷനേതാവും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ അപ്പീലില്‍ തീരുമാനമായ ശേഷമേ സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കാനാകൂ.
സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലും വിദ്യാര്‍ഥി സമരവും പഠിപ്പുമുടക്കും നിരോധിച്ചു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിനു വിരുദ്ധമായ സമരങ്ങളില്‍ മാനേജ്മെന്റിനു പോലീസിനെ ഉള്‍പ്പെടെ വിനിയോഗിച്ചു നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.