അപേക്ഷ ക്ഷണിച്ചു 

0 1,192

അപേക്ഷ ക്ഷണിച്ചു 

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍    കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാത്തിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം(എം എസ് സി/എം സി എ/എം ടെക്ക്). ഇലക്‌ട്രോണിക്‌സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം(എം എസ് സി/എം ടെക്ക്).  മാത്തമാത്തിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഇന്‍സ്ട്രക്ടര്‍ ഇലക്‌ട്രോണിക്‌സ് – 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്‌സ് (ഡിപ്ലോമ/ബി എസ് സി ഇലക്‌ട്രോണിക്‌സ്). താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും caspattuvam.ihrd@gmail.com ലേക്ക് ജൂണ്‍ 15 നകം ഇ മെയില്‍ ചെയ്യേണ്ടതാണ്.  ഫോണ്‍: 0460 2206050, 8547005048.