അപേക്ഷ ക്ഷണിച്ചു

0 1,557

അപേക്ഷ ക്ഷണിച്ചു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള  പെരിങ്ങോം താലൂക്ക് ആശുപത്രി, എരഞ്ഞോളി പി എച്ച് സി, ഉദയഗിരി പി എച്ച് സി, എളയാവൂര്‍ പി എച്ച് സി എന്നിവിടങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്  തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം  നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം hra3dmohknr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 11ന് അഞ്ച് മണിക്ക് മുമ്പായി  അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷകര്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  04972 700194.