പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു

0 1,044

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ആട്ടിന്‍കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണര്‍, കിണര്‍ റീചാര്‍ജ്ജിംഗ്, കംപോസ്റ്റ് പിറ്റ് (നടേപ്പ് കംപോസ്റ്റ്), സോക്ക് പിറ്റ്, അസോള ടാങ്ക്, ഫാംപോണ്ട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് ഓഫീസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണെന്നും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.