സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0 204

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 202021 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എല്‍.സി പാസായതിനുശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അപേക്ഷകള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാമില്‍ ഒക്‌ടോബര്‍ 30ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.

വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. നിശ്ചിത തിയ്യതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകളും തെറ്റായ വിവരങ്ങള്‍ നല്‍കിയ അപേക്ഷകളും സ്വീകരിക്കില്ല. അപേക്ഷകള്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ്, കെ.എം.ഒ. ബില്‍ഡിംഗ്, സിവില്‍ സ്‌റ്റേഷന്‍ (പി.ഒ), കോഴിക്കോട് 673020 എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0495 2378480