സി ഡിറ്റ്- പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

0 1,281

സി ഡിറ്റ്- പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 
സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ കോഴ്‌സിന് ബിരുദവും ഡിസിഎ കോഴ്‌സിന് എസ്എസ്എൽസിയുമണ് യോഗ്യത. എസ്‌സി/എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. ഇതിനുപുറമേ മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്ങ്, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റ എൻട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്‌സുകൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് മേലെചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സി-ഡിറ്റ് പഠന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9947763222