കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, ടുഡി അനിമേഷൻ, ത്രീഡി അനിമേഷൻ, വേഡ് പ്രോസസിങ് ആന്റ് ഡാറ്റ എൻട്രി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ മുൻസിപ്പാലിറ്റി ബസ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 09847915099, 0460 2205474.