വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായതിനു ശേഷം സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരി പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ ഒക്‌ടോബര്‍ 30 ന് മുമ്പായോ അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ വിദ്യാര്‍ഥി/വിദ്യാര്‍ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍: 0497 2970272.