വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

0 584

വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പട്ടിക വർഗ സംരംഭകർക്കുള്ള വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടിക വർഗ്ഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കൾക്ക്  അപേക്ഷിക്കാം.  തൊഴിൽ രഹിതരും , 18നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍.  കുടുംബ വാർഷിക വരുമാനം  3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതാതു ജില്ലാ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 04936 202869