കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0 362

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ മാനന്തവാടിയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയിലുള്ള കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, പോപ്പുലര്‍ ബില്‍ഡിംഗ്, ഓപ്പോസിറ്റ് സിവില്‍ സ്‌റ്റേഷന്‍ കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ തപാലായോ മാനന്തവാടി കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നേരിട്ടോ എത്തിക്കാം. അവസാന തിയതി  ഒക്ടോബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589.