വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0 590

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളിൽ സ്തുത്യർഹ സേവനത്തിനുള്ള വനിതാരത്‌നം പുരസ്‌കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ എന്നിവ ഉൾപ്പെടുത്തുക. വ്യക്തികൾക്കും സംഘടനകൾക്കും വനിതകളെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷകളും നോമിനേഷനുകളും അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് ഫെബ്രുവരി 15നകം സമർപ്പിക്കണം.
അപേക്ഷക ജീവിച്ചിരിക്കുന്നവരും, കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും http://wcd.kerala.gov.in/ ൽ ലഭിക്കും. ഫോൺ: 04972 700708