വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക്  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

0 1,052

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോട് അനുബന്ധിച്ചുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/ പി.ജി.ഡി.സി.പി-യും ആര്‍.സി.ഐ രജിസ്ട്രേഷനും. ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഫെബ്രുവരി 23 ന് (ബുധന്‍) രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.