ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0 661

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൂത്തുപറമ്പ് ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  യോഗ്യത: സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  യോഗ്യതയുള്ളവര്‍  ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഐ ടി ഐ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0490 2364535.