തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലാബ് ടെക്‌നീഷ്യൻ നിയമനം

0 944ദേശീയ ആരോഗ്യ ദൗത്യം പ്രൊജെക്ടിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന കൊവിഡ് ലാബിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0490 2399207.