കണ്ണൂർ ജില്ലയിൽ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

0 285

കണ്ണൂർ ജില്ലയിൽ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരമുള്ള പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബി എഫ് എസ് സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം എസ് സി സുവോളജിയോടൊപ്പം ഒരുവര്‍ഷത്തെ  അക്വാകള്‍ച്ചറിലുള്ള പ്രവൃത്തി പരിചയം ആണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ എന്ന വിലാസത്തിലോ നേരിട്ടോ ജൂണ്‍ 27ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.   ഫോണ്‍: 0497 2731081.