ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രക്ഷോഭവുമായി കാന്തപുരം വിഭാഗം

0 589

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ഇന്നലെ രാത്രി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കാന്തപുരം വിഭാഗം പരസ്യമായി സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോൺ​ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. കെ.എം. ബഷീറിന്റെ മരണശേഷം സർക്കാർ സ്വീകരിച്ച നടപടികളിലെല്ലാം കാന്തപുരം വിഭാ​ഗം പൂർണ തൃപ്തിയാണ് അറിയിച്ചിരുന്നത്. കാന്തപുരം വിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അം​ഗീകരിച്ചുവെന്ന വികാരമാണ് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ അതിന് വിപരീതമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ വിഷയത്തിൽ കാന്തപുരം വിഭാഗം സർക്കാരുമായി ഇടയുന്നുവെന്ന സൂചനകളാണ് മറനീക്കി പുറത്തുവരുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ബഷീറിൻ്റെ സഹോദരൻ രം​ഗത്തെത്തിയിരുന്നു. സർക്കാർ വാക്ക് പാലിച്ചില്ലെന്ന ​ഗുരുതര ആരോപണമാണ് കെ.എം ബഷീറിൻ്റെ സഹോദരൻ ഉന്നയിക്കുന്നത്. സർക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Get real time updates directly on you device, subscribe now.