അടുത്ത ഏപ്രിൽ കൂൾ ആക്കാൻ ഒരു മരം നട്ടുകൊണ്ട് ഏപ്രിൽ കൂൾ ചാലഞ്ചുമായ് കെ എസ് യു കൊട്ടിയൂർ യൂണിറ്റ് കമ്മിറ്റി
കൊറോണാഭീതിയുടെ, ലോക്ക് ഡൗണിൽ നാമെല്ലാവരും വീടുകളിലിരിക്കുന്ന സാഹചര്യത്തിൽ, മധ്യവേനലിന്റെ ഈ ഏപ്രിലിൽ പ്രകൃതിക്കൊരു കരുതലായി, നാളെക്കൊരു കരുത്തായി വൃക്ഷത്തൈ നട്ടുകൊണ്ട് “ഏപ്രിൽ കൂൾ” ചലഞ്ച് നടത്തി കെ.എസ്.യു കൊട്ടിയൂർ യൂണിറ്റ് കമ്മിറ്റി. വിദ്യാർത്ഥികൾ ഓരോരുത്തരും ഈ ഏപ്രിലിൽ ഒരു മരം നട്ടാൽ അടുത്ത വർഷം ഏപ്രിൽ_കൂൾ ആചരിക്കാം എന്നും, ഇതിലൂടെ വേനൽ ചൂടിന് ഒരു പരിധിവരെ പരിഹാരം കണ്ടത്താം എന്ന സന്ദേശം പുതിയ തലമുറയ്ക്ക് പകർന്നുകൊണ്ട് അവരവരുടെ വീട്ടുപറമ്പിൽ വൃക്ഷതൈവെച്ച് പിടിപ്പിച്ചുകൊണ്ടാണ് ഈ ഉദ്യമത്തിൽ പങ്കളികളായത് . വിദ്യാർത്ഥികളും, യൂണിറ്റ് ഭാരവാഹികളും, കെ എസ് യു നേതാക്കളും വീട്ടുവളപ്പിൽ ഒരുമരം നട്ടുകൊണ്ട് ക്യാമ്പൈന്റെ ഭാഗമായി.ഇതിനു കെഎസ് യു നേതാക്കൾ ആയ റെയ്സൺ കെ ജെയിംസ്, മെൽബിൻ, ആകാശ്, റിയ വെട്ടിക്കാപള്ളി, ഹെവൻ ബിജു, അജിൻ എന്നിവർ നേതൃത്വം നൽകി.