അറക്കല്‍ ജോയിയുടെ സംസ്‌കാരം: മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക്

0 2,217

അറക്കല്‍ ജോയിയുടെ സംസ്‌കാരം: മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക്

 

കല്‍പ്പറ്റ: ദുബായില്‍ മരണപ്പെട്ട പ്രവാസി വ്യവസായ പ്രമുഖന്‍ അറക്കല്‍ ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കടുത്ത നിയന്ത്രണം. മൃതദേഹം ജന്മനാട്ടില്‍ എത്തിയാല്‍അറക്കല്‍ പാലസിന്ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കുംപ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല.

സംസ്‌കാരം കഴിയുന്നതുവരെപൊലീസ് കാവല്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 23നാണ്ദുബായിലെ ബിസിനസ് ബേയില്‍ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായഅറക്കല്‍ ജോയി മരിച്ചത്. മൃതദേഹം എത്തുന്ന കൃത്യ സമയം ഇപ്പോഴും തീരുമാനമായിട്ടില്ല. എപ്പോള്‍ എത്തിയാലും പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു.

സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാര്‍ക്കും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു.