ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതുൾപ്പടെ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ആറളം ഫാം സമരം പിൻവലിച്ചു
ആറളം: ആറളം ഫാം തൊഴിലാളികളും ജീവനക്കാരും 50 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു. യൂണിയൻ സംയുക്ത സമിതി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.