ആറളം ഫാം ആന പ്രതിരോധം: മതിലിനും റെയിൽ വേലിക്കും 22 കോടി രൂപയുടെ ഭരണാനുമതി

0 2,584

 


ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഉണ്ടാകുന്ന കാട്ടാന ആക്രമണത്തെ പ്രതിരോധിക്കുന്ന അതിനായി ആറളം ഫാം അതിർത്തിയിൽ ആന പ്രതിരോധ മതിലിനു റെയിൽ വേലിക്കും കൂടി 22 കോടി രൂപയുടെ പദ്ധതിക്കാണ് പട്ടികവർഗ്ഗ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചത് . ആദ്യം പട്ടികവർഗ്ഗ വകുപ്പിൻറെ ഫണ്ടിൽപ്പെടുത്തി പ്രവർത്തിക്ക് അനുമതി നൽകുമെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് പ്രൊപ്പോസൽ നബാർഡിൽ സമർപ്പിക്കാനാണ് പട്ടികവർഗ വകുപ്പ് തീരുമാനിച്ചത് . എന്നാൽ നബാർഡ് ഫണ്ടില്ല എന്ന് അറിയിക്കുകയാണ് ഉണ്ടായത് . ഇതിനിടയിൽ കോൺക്രീറ്റ് മതിൽ പകരം എണ്ണ പന വെച്ചുപിടിപ്പിക്കാൻ കെൽപാമിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇതിനെ എതിർക്കുകയും ചെയ്തു, . ഇതിനെത്തുടർന്നാണ് ആന പ്രതിരോധ മതിലും റെയിൽ വേലിക്കും ഉപാധികളോടു കൂടി നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചത് എന്ന് സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ടെൻഡർ ഇല്ലാതെയാണ് പ്രവർത്തി നൽകുന്നതെങ്കിലും ഭരണ വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് എൻജിനീയറോ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ യോ നിരീക്ഷണത്തിലാണ് പ്രവർത്തി നടത്തേണ്ടത്. പട്ടികജാതി വകുപ്പ് സാങ്കേതിക അനുമതി ലഭ്യമാക്കുകയും പ്രവർത്തിയിൽ ഇടനീളം ഭരണ വകുപ്പിനു കീഴിലുള്ള സാങ്കേതിക വിഭാഗം പ്രവൃത്തി പരിശോധിക്കുകയും അളവുകൾ വിലയിരുത്തേണ്ടതുമാണ്. ഉപാധികൾ പാലിച്ചാണ് പ്രവൃത്തി നടക്കുന്നതെന്ന് പട്ടികവർഗ്ഗ ഡയറക്ടർ ഉറപ്പുവരുത്തേണ്ടതാണ് എന്നും ഉത്തരവ് പറയുന്നു.