ആറളം ഫാമിൽ തമ്പടിച്ചിരുന്ന 18 കാട്ടാനകളെ വനം വകുപ്പ് ധൗത്യ സംഘം വനത്തിലേക്ക് തുരത്തി.

0 654

ആറളം ഫാമിൽ തമ്പടിച്ചിരുന്ന 18 കാട്ടാനകളെ വനം വകുപ്പ് ധൗത്യ സംഘം വനത്തിലേക്ക് തുരത്തി.

 

ആറളം വന്യജീവി സങ്കേതത്തില്‍നിന്നെത്തി ആറളം ഫാമിലും ജനവാസമേഖലയിലും കൃഷിയിടത്തിലുമായി തമ്ബടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൈത്യവുമായി വനം വകുപ്പിന്റെ തീവ്രയജ്ഞ പരിപാടി .കഴിഞ്ഞ ഒരാഴ്ച്ച നീണ്ട പരിശ്രമത്തിൽ  18 കാട്ടാനകളെ കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തി വിട്ടതായി ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന അറിയിച്ചു.. കഴിഞ്ഞ ഞായറാഴ്ച്ച ഫാം തൊഴിലാളി നാരായണൻ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്   കാട്ടാനകളെ വനത്തിലേക്ക് കടത്താനുള്ള നടപടികൾ വനംവകുപ്പ് പുനർ ആരംഭിച്ചത്.. ആറളം, കൊട്ടിയൂർ  വനപാലകരുടെ നേതൃത്വത്തിൽ റാപ്പിഡ് റസ്പോൺസ് ടീം ഉൾപ്പെടെ അറുപതോളം വരുന്ന വനപാലക സംഘമാണ് അഞ്ച് ഗ്രൂപ്പുകളായി  ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നത് .ആറളം വന്യജീവി സങ്കേതം വാർഡൻ  എ. ഷജ്ന, ആറളം  വൈൽഡ് ലൈഫ് അസി:വാർഡൻ എ സോളമൻ ,ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്,കൊട്ടിയൂർ റേഞ്ചർ കെ. ബിനു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആനയെ തിരുത്തുന്നത് .ഇന്ന് രാവിലെ വരെ 18 ആനകളെ ഫാമിൽ നിന്ന് വനത്തിലേക്ക് കയറി വിട്ടതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഒരാഴ്ച്ച രാപ്പകൽ ആറളം ഫാമിൽ തമ്പടിച്ചായിരുന്നു വനം വകുപ്പിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള കാട്ടാന തുരത്തൽ യജ്ഞം പരിസമാപ്തിയിലേക്ക് നീങ്ങുന്നത്. അവശേഷിച്ച രണ്ട് ആനകളെയും ഇന്ന് തന്നെ തുരത്തി വനാതിർത്തിയിൽ നിരീക്ഷണം നടത്തുമെന്ന് വനം അധികൃതർ അറിയിച്ചു .