ആറളം ആദിവാസി പുരനധിദിവാസ മേഖലയിലെ കർഷകർ വില കുറച്ച് കശുവണ്ടി വിൽക്കാൻ നിർബന്ധിതമാവുന്നു

0 771

ആറളം ആദിവാസി പുരനധിദിവാസ മേഖലയിലെ കർഷകർ വില കുറച്ച് കശുവണ്ടി വിൽക്കാൻ നിർബന്ധിതമാവുന്നു.പരിഹാരം വേണമെന്ന്
അഖിലേന്ത്യ ആദിവാസി മഹാസഭ ജില്ലാ കമ്മറ്റി

പേരാവൂർ- കശുവണ്ടി ശേഖരിക്കുന്നതിന് സൗകര്യം ഇല്ലാത്തതിനാൽ ആറളം ..പുരനധിദിവാസ മേഖലയിലെ ആദിവാസികൾ വില കുറച്ച് കശുവണ്ടി വിൽക്കാൻ നിർബന്ധിതമാവുകയാണ് – ഇതിന് അടിയന്തിര പരിഹാരം ഉണ്ടാവണമെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ ജില്ലാ കമ്മറ്റിക്കവശ്യപ്പെട്ടു.
സർക്കാർ നിർദ്ധേശത്തിന്റെ ഭാഗമായി സഹകരണ ബേങ്കുകൾ കശുവണ്ടി ശേഖരിക്കാൻ തുടങ്ങിയെങ്കിലും കർഷകർക്ക് ആയിരം രൂപയിൽ അധികം നൽകാൻ തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധിയിലായി ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കർ ഷകർ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കാൻ ഗതിയില്ലാത്ത അവസ്ഥ ആണ് ഉള്ളത് മാർക്കറ്റിൽ ഒരു കിലോ കശുവണ്ടിക്ക് 85- 90രൂപ വരെ നിലവിലുള്ളപ്പോൾ കീഴ്പള്ളി പലചരക്ക് കടയിൽ ഒരു കിലോ കശുവണ്ടി 40രൂപക്ക് വില്ക്കാൻ ആദിവാസികൾ നിർബന്ധിതമാവുന്ന സാഹചര്യമാണ് ഉള്ളത് ‘കർഷകരെ ചൂഷണം ചെയ്ത് ചില കച്ചവടക്കാർ കൊള്ളലാഭം കൊയ്യുകയാണ്. കശുവണ്ടി ഉൾപ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങൾ ശേഖരിക്കാൻ മലഞ്ചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കാൻ അടിയന്തിരമായി അനുവാദം കൊടുക്കണമെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ കണ്ണൂർ ജില്ലാ സെക്ടറി എം.കെ ശശി, ജില്ലാ പ്രസിഡൻറ് എ.കെ.ഷീജൻ എന്നിവർ ആവശ്യപ്പെട്ടു