ആറളത്ത് കാട്ടുതീ അണയ്ക്കുമ്പോഴുള്ള മുൻകരുതൽ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും അടിയന്തിര സ്വയം രക്ഷാ മാർഗങ്ങൾ സംബന്ധിച്ചുള്ള പരിശീലനവും നടത്തി

0 234

 

ആറളം വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ പേരാവൂർ ഫയർ ഫോഴ്സ് യുണിറ്റിന്റെ സഹകരണത്തോടെയാണ് ആറളം, കൊട്ടിയൂർ വന്യജീവി
സങ്കേതങ്ങളിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്കും വാച്ചർമാർക്കുമായി കാട്ടുതീ അണയ്ക്കുമ്പോഴുള്ള മുൻകരുതൽ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും അടിയന്തിര സ്വയം രക്ഷാ മാർഗങ്ങൾ സംബന്ധിച്ചുള്ള പരിശീലനവും നടത്തിയത്.

കൊറോണ് വൈറസിനെതിരായുള്ള സർക്കാരിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ അനുസരിച്ച് പൊതു ജനങ്ങളെ ഒഴിവാക്കി ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. കടുത്ത വേനൽ തുടരുന്നതിനാലും തീപിടുത്ത സാധ്യത കൂടുതലായതിനാലും
ജീവനക്കാർക്ക് അത്യാവശ്യമായും ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട
മുൻകരുതൽ നടപടികളിൽ ബോധവാൻമാരാക്കാൻ കൂടിയാണ് ഇത്തരം ഒരു പരിശീലനം നടത്തിയത്. പരിശീലന പരിപാടി ആറളം
വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന ഉദ്ഘാടനം
ചെയ്തു. പേരാവൂർ ഫയർ ഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ
ഓഫീസർ ജെ രാധാകൃഷ്ണൻ, പ്രദീപൻ പുത്തലത്ത് എന്നിവർ
പരിശീലനത്തിന് നേതൃത്വം നൽകി.