ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ ജാഗ്രതാ സമിതി യോഗം ചേർന്നു
കൊറോണ ജാഗ്രതാ സമിതി യോഗം ചേർന്നു
കൊറോണ ജാഗ്രതാ സമിതി യോഗം ചേർന്നു
ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആറളം ഫാമിൽ കൊറോണ ജാഗ്രതാ സമിതി യോഗം ചേർന്നു ആരോഗ്യ വകുപ്പ് നിർദ്ധേശാനുസരണമാണ് യോഗം നടന്നത്.യോഗത്തിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തു. ജാഗ്രതാ യോഗം ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്യ്തു.മെഡിക്കൽ ഓഫീസർ ഡോ: ജയകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ സുനിൽ രാജ്, ആറളം ഫാം സുപ്രണ്ട് വി.പി.മോഹൻദാസ്, ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.ബി.ഉത്തമൻ, കുടുംബശ്രീ കോർഡിനേറ്റർ പി.എ നോബിൻ, ശ്രീകുമാർ, സന്തോഷ്, സ്‌കൂൾ അദ്ധ്യാപകൻ ഷെഹരിയാർ, ജിതേഷ്, തുടങ്ങിയവർ സംസാരിച്ചു. കോവിഡ് 19 ബാധിച്ച രാജ്യത്ത് നിന്നും വരുന്നവരെ നിരീക്ഷിക്കണമെന്നും അത്തരക്കാർ വരുന്നങ്കിൽ അതികൃതരേ അറിയിക്കാനും യോഗം തീരുമാനിച്ചു.പത്തനംതിട്ട ജില്ലയിൽ നിന്നു വരുന്നവരേയും നീരീഷിക്കണം ആദിവാസി മേഖലയിലെ ജനങ്ങളിൽ ജാഗ്രതാ നിർദ്ധേശം നൽകാനും യോഗം തീരുമാനിച്ചു. ഹെൽത്ത് ഇൻസ്പെക്ട്ടർ പവിത്രൻ സ്വാഗതം പറഞ്ഞു.