ഇരിട്ടി: ആറളത്ത് വേനല്‍ മഴയോടപ്പുണ്ടായ ഇടിമിന്നലില്‍ ഒരു വീടിന് നാശം. പെരുമ്പഴ ശ്ശിയിലെ കുരിക്കളെ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ വീടിന്റെ ചുമര്‍ പല സ്ഥലത്തും ഇടിമിന്നലില്‍ പിളര്‍ന്നു. മീറ്റര്‍ പൊട്ടിതെറിച്ചു .വയറുകള്‍ ഭൂരിഭാഗവും കത്തി കരിഞ്ഞ നിലയിലാണ്. ടി.വി, ഫ്രിഡ്ജ്, ഇന്‍വെട്ടര്‍. തുടങ്ങിയ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു. വിട്ടിനകത്ത് ആളുണ്ടായിരുന്നങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.