ആറളം കൃഷിഭവൻ്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ ആരംഭിച്ച ആഴ്ചചന്ത വെളിമാനം കൃഷിഭവനു മുന്നിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

0 306

ആറളം കൃഷിഭവൻ്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ ആരംഭിച്ച ആഴ്ചചന്ത വെളിമാനം കൃഷിഭവനു മുന്നിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

ആറളം കൃഷിഭവൻ്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പച്ചക്കറി- പഴവർഗ്ഗ വിളകളുടെ വിപണനത്തിനായി ആരംഭിച്ച ആഴ്ചചന്ത വെളിമാനം കൃഷിഭവനു മുന്നിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. വെളിമാനത്ത് മാറ്റി പ്രവർത്തനം ആരംഭിച്ച ദിവസം തന്നെ 15500 രൂപയുടെ പച്ചക്കറി-പഴവർഗ്ഗങ്ങൾ, തേൻ മുതലായവ കർഷകരിൽ നിന്നും സംഭരിച്ചു.വെള്ളരി, മത്തൻ, കുമ്പളം, ചേന, ചുരക്ക, ചീര, പടവലം, കോവൽ, കാബേജ്, പയർ, മുരിങ്ങ,നേന്ത്രക്കായ, കദളി പഴം, പൂവൻ പഴം, നാട്ടു കണ്ണിമാങ്ങ, തേങ്ങ, പി.കെ .വി.വൈ. വെളിമാനം ക്ലസ്റ്ററിൽ നിന്നും ഉല്പാദിപ്പിച്ച ജൈവ വെളിച്ചെണ്ണ, ജൈവ തേൻ എന്നിവയാണ് കർഷകരിൽ നിന്നും സംഭരിച്ചത്.കൂടാതെ ആറളം ഉരുപ്പും കുണ്ടിൽ നിന്നും പ്രവർത്തിക്കുന്ന അഗ്രോ സർവ്വീസ് സെൻ്റർ മുഖേനെ പച്ചക്കറിതൈകൾ, റെഡ് ലേഡി പപ്പായ തൈകൾ, ഗ്രോബാഗിൽ നിറക്കുന്നതിനാവശ്യമായ പോട്ടിങ്ങ് മിശ്രിതം, പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗ്, എന്നിവയും ആഴ്ചചന്ത വഴി വിപണനം നടത്തി.ഗ്രോബാഗിലുള്ള കായ്ഫലമെത്തിയ പച്ചക്കറി തൈകൾ വാങ്ങുന്നതിനും കർഷകർ എത്തിയിരുന്നു. പച്ചക്കറി കൃഷിക്കാവശ്യമായ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിറമോൺ ട്രാപ്പ്, ലെക്കാനി സീലിയം, പച്ചക്കറിവിത്ത്, പച്ചക്കറിതൈകൾ, ഗ്രോബാഗ് എന്നിവയും ആഴ്ച ചന്ത വഴി വിപണനം നടത്തുന്നു.ആറളം പഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് പച്ചക്കറി- പഴവർഗ്ഗങ്ങളുടെ വില്പന ആഴ്ചചന്ത വഴി നടത്തുന്നതിനു 9383472213,9747913782,9495756438 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കൂടാതെ ആറളം ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനു പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകൾ പച്ചക്കറി തൈകളോട് കൂടി കർഷകരുടെ വീടുകളിൽ എത്തിച്ചു നൽകുന്നു.20 ഗ്രോബാഗ് അടങ്ങിയ യൂണിറ്റിനു 1600 രൂപയാണ് വില. ആറളം കൃഷിഭവൻ, അഗ്രോ സർവീസ് സെൻ്റർ, കാർഷിക കർമ്മ സേന എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രോബാഗ് യൂണിറ്റുകൾ വിതരണം നടത്തുന്നത്.