ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം- ARANMULA SREE PARTHASARATHY TEMPLE PATHANAMTHITTA

ARANMULA SREEPARTHASARATHY TEMPLE PATHANAMTHITTA

0 565

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊ ന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്ത നംതിട്ട ജില്ലയി ലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മ സ്വരൂപനുമായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ.

കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്ര ങ്ങളിലൊന്നാണിത്. ആറടി യിലധികം  ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണി ച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്. ക്ഷേത്രം  ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ് ആഗ്ര  ഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള  വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളം കളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

എല്ലാ വർഷവും ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി യും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർ ചിത്ര ങ്ങളും ക്ഷേത്രത്തിൽ കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗ്രഹിച്ചേക്കുമെന്ന് പേടിച്ച് ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരൂപത്തിന്റെ നിലയിലാണെന്നാണ് മറ്റൊരു വിശ്വാ സം.കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണി ച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണെന്നു വിഗ്രഹമെന്നാണ് വിശ്വാസം. ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു എന്നും ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും ക്രിസ്ത്യാനികൾ ഉൾപ്പെട്ട നാട്ടു കാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുൻ നിർത്തി നിലക്കൽ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടു പോന്നു. ചാക്കന്മാർ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഗ്രഹം കൊണ്ട് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേ ക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊ ണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തണ്ടുകളിൽ കൊണ്ടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്ന തായാണ് ഐതിഹ്യം.

എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനി ഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാ തൊരു സൂചനയും ഇല്ല.

ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാ ശാൻ രചിച്ച ആറന്മുളവിലാസം ഹംസപ്പാട്ടിൽ  ബ്രഹ്മചാരി രൂപമെടുത്ത്, നദിക്ക രയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു.  വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കോവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടു ത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പാർത്ഥസാരഥിയായ  കൃഷ്ണനാണ്  ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരാ യുധനായ  കർണ്ണനെ  കൊന്നതിലുള്ള പാപഭാരം തീർക്കാനാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണി തത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർ ത്ഥത്തിൽ ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് വന്നത്.

ചരിത്രം

ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യ വിവരണം ലഭിക്കുന്നത് പ്രാചീന കൃതിയായ  നമ്മാ ഴ്വാരുടെ തിരുവായ്മൊഴിയിൽ നിന്നാണ്. ദ്രാവി ഡവേദമെന്നാണ് ഈ കൃതി അറി യപ്പെടുന്നത്. എഴാം ശതകത്തിനും എട്ടാം ശതകത്തിനും ഇടക്കാണ് നമ്മാഴ്വാർ ജീവി ച്ചിരുന്നതെന്നു കരുതുന്നു. ക്ഷേത്രത്തിനു അതിനേക്കാൾ ഏറെ പഴക്കവുമുണ്ടെന്ന് ഇ കാരണത്താൽ ഊഹിക്കാവുന്നതാണ്.

ആറന്മുള വിലാസം ഹംസപ്പാട്ടിൽ കൊല്ലവർഷം 926 ൽ (ക്രി.വ. 1751) ആറന്മുള ഉൾ പ്പെട്ട പ്രദേശം മാർത്താണ്ഡ വർമ്മ മഹാരാജാവ് പിടിച്ചടക്കിയതായും 1781 ൽ ക്ഷേത്ര ത്തിനു തീപിടിച്ചതായും 1784ൽ നവീകരണ പ്രതിഷ്ഠ നടത്തിയതായും പ്രസ്താവിച്ചി രിക്കുന്നു. തിരുവിതാംകൂർ രാജാക്കന്മാർക്ക് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയു ണ്ടായിരുന്നു. 1751 ൽ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തിനു ചുറ്റുമതിൽ സ്ഥാപിച്ചത്. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ കാലത്ത് പന്ത്രണ്ട് കളഭം ആരംഭിച്ചു. വൃശ്ചികം ഒന്നു മുതൽ ഒരോ ദിവസവും ഓരോ അവതാര രൂപത്തിൽ കളഭചാർത്ത് നടത്തുന്നത് ഇന്നും മുടക്കം വരാതെ നടത്തിവരുന്നു. 1812 കേണൽ മൺറോയുടെ വിളം ബരം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും സർക്കാരിനധീനമായി. അതിനുശേഷം കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാല ത്ത് ഇന്നു കാണുന്ന മണ്ഡപം പണികഴിപ്പിച്ചു. അതിമനോഹരങ്ങളായ ചിത്രപ്പ ണികൾ ഈ മണ്ഡ പത്തിലുണ്ട്. 1895 ൽ മൂലം തിരുനാൾ രാമവർമ്മ  മഹാരാജാവിന്റെ കാലത്ത് ചെമ്പ് കൊടിമരം മാറ്റി തൽസ്ഥാനത്ത് സ്വർണം പൂശിയ കൊടിമരം സ്ഥാപിച്ചു.

ഉപക്ഷേത്രങ്ങൾ

1919 നവമ്പർ 14 ലെ തിരിവിതാകോട്ട് സർക്കാർ ഉത്തരവിന്റെ പ്രകാരം ആറന്മുള ക്ഷേത്രത്തിൽ നാല് ഉപക്ഷേത്രങ്ങളും പതിനേഴ് കീഴിടുകളും ചേർന്നിരിക്കുന്നു. കീഴ് ക്ഷേത്രങ്ങൾ 1) കീഴ് തൃക്കോവിൽ 2) ശാസ്താവ് 3) മായയക്ഷി 4) ഏറങ്കാവിൽ ഭഗവതി എന്നിവരാണ്. ഇവയെല്ലാം ക്ഷേത്രമതിൽക്കകത്തു തന്നെയാണ്.

പതിനേഴ് കീഴിടമ്പലങ്ങൾ

 1. തോട്ടമൺ
 2. മാടമൺ
 3. കുമരമ്പേരൂർ പിറയാറ്
 4. അയിരൂർ സുബ്രമണ്യസ്വാമിക്ഷേത്രം
 5. നാറണത്തമ്പലം
 6. നാരങ്ങറത്ത്
 7. മേൽക്കൊഴൂർ
 8. കാട്ടൂർമഠം
 9. കണ്ണങ്ങാട്ടുമഠം
 10. കയംതാങ്ങി ഭഗവതി
 11. കൈപ്പുഴ ദേവൻ
 12. കുർമുളക്കാവു
 13. മാതളവേലി
 14. മാരാമൺ ഇടച്ചിറമല
 15. പാലക്കാട്ടുമഠം
 16. അയിരൂർ പുതിയകാവ്
 17. പുന്നന്തോട്ടം

ക്രിസ്തീയ ബന്ധം

സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്ന ഇളന്തൂർ നിവാസിയായ ചെകോട്ട് ആശാൻ ആണ് ആറന്മുളയപ്പനെകുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കീർത്തനം രചിച്ചത്. ക്ഷേത്രവിഗ്രഹം നേരിട്ടു കണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം വിഗ്രഹത്തെ അനന്തശാ യിയായാണ് ചിത്രീകരിക്കുന്നത്. ഇരുപത്തെട്ടുകരകളിലും ഭാഗവതപാരായണത്തിനും മറ്റും ഹിന്ദുക്കൾ തുടക്കം കുറിക്കുന്നത് ഈ കീർത്തനം ആലപിച്ചുകൊണ്ടാണ്.

ഉത്സവം

മകരമാസത്തിലാണിവിടുത്തെ ഉത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ സമാപിക്കുന്ന ഉത്സവം പത്തുനാൾ നീണ്ട് നിൽക്കുന്നു. പ്രധാന ചടങ്ങ് അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഡവാഹനം എഴുന്നള്ളിപ്പാണ്. ഇത് അഞ്ചാം പുറപ്പാട് എന്നും അറിയപ്പെടുന്നു. ഇത് സ്ഥലവാസികൾക്കും ഉത്സവമാൺ്. ഭക്തർ വാഹനദർശ നത്തിനു എല്ലാ കരകളിലും നിന്നും വന്നു ചേരുന്നു. ഗരുഡവാഹനത്തിൽ വിഗ്രഹ തിടമ്പ് എഴുന്നള്ളത്ത് നടത്തുന്നു. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്.

ആറന്മുള ഊട്ട്

ആറന്മുള ഉത്രട്ടാതി വള്ളം കളി

ആറന്മുളയപ്പന്റെ പ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. കൊച്ച് കുട്ടികൾക്ക് തേച്ചു കുളിയും വിഭവസമൃദ്ധമായ സദ്യയും നൽകലാണ് ഈ വഴിപാട്. നടത്തേണ്ട വ്യക്തിയുടെ ആണ്ടുപിറന്നാൾ അല്ലെങ്കിൽ പക്കപ്പിറന്നാൾ ദിനത്തിലോ ആണിത് നടത്തുന്നത്. ഊട്ട് നടത്തുന്ന വീട്ടുകാർ തലേന്ന് തന്നെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് ക്ഷണിക്കുന്നു. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളെയാണ് ക്ഷണിക്കുക, ഇതിൽ ജാതി നോക്കാറില്ല. പിറ്റേന്ന് കുട്ടികൾ എത്തുമ്പോൾ അവർക്ക് പാൽകഞ്ഞി യും പപ്പടവും നൽകുന്നു. ക്ഷേത്രക്കുളത്തിൽ കുളി കഴിഞ്ഞുവരുന്ന കുട്ടികൾക്ക് ഉടുക്കാൻ കോടിവസ്ത്രവും നൽകി ഭസ്മവും ചന്ദനവും തൊടുവിക്കുന്നു. അതിനു ശേഷം പന്തലിൽ ഊണിനിരുത്തുന്നു. പന്തിയിൽ ഒരു വിളക്ക് കത്തിച്ചശേഷമേ ഭക്ഷണം വിളമ്പുകയുള്ളൂ. ഇതിനു മുമ്പ് സ്ത്രീകൾ കുരവയിടുകയും പുരുഷന്മാർ ആർപ്പ് വിളിക്കുകയും ചെയ്യുന്നു.

വള്ളസദ്യയുടെ വിഭവങ്ങ

ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീ ക്ഷേത്ര മാണ്. ഈ കരകളുടെ ഏകോപനത്തിനായി അടിസ്ഥാനമായി നിൽകുന്നത് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുമാണ്. സാംസ്കാരികമായ ഒരു കൂട്ടായ്മ അത് ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ പ്രധാനം ഉത്തൃട്ടാതി വള്ളം കളിയാണ്. ജാതി മത വ്യത്യാസമില്ലാതെ ആറന്മുളക്കാർ ക്ഷേത്രത്തോട് ബന്ധം പുലർത്തുന്നു.ഈ വള്ളം കളിയിൽ മുക്കുവരും ക്രിസ്ത്യാനികളും തച്ചന്മാരും ഈഴവരും പുലയരും ചാക്കന്മാ രും എല്ലാം പങ്കെടുക്കുന്നു.

വള്ളസദ്യ

അഷ്ടമരോഹിണി നാളിൽ സമൂഹസദ്യയൊരുക്കുന്നു. 52 പള്ളിയോടങ്ങൾക്കും അതോ ടൊപ്പം വരുന്ന ഭക്തജനങ്ങൾക്കും സമൂഹസദ്യയിൽ പങ്കുകൊള്ളാൻ സാധിക്കുന്നു.. അഷ്ടമിരോഹിണി വള്ളസദ്യ (സമൂഹസദ്യ)-യ്ക്ക്  സാധാരണ വള്ളസദ്യക്ക് വിളമ്പു ന്നതിനേക്കാൾ വിഭവങ്ങൾ കുറവായിരിക്കും .എല്ലാവർഷവും ജൂലായ്  പകുതി യോടെ (15 -ന്) തുടങ്ങുന്ന വള്ളസദ്യ അവസാനിക്കുന്നത് ഒക്ടോബർ 2- ന്  ആണ്. 51- വിഭവങ്ങൾ ചെർന്ന വിഭവസമൃദ്ധിയാർന്ന സദ്യയാണിത്. ഉപ്പേരികൾ തന്നെ നിരവധി തരമുണ്ടാകും. വിവിധതരം പായസങ്ങൾ, പാളത്തൈർ എന്നിവ പ്രത്യേക ശ്രദ്ധയർ ഹിക്കുന്നു. ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വള്ള സദ്യ എന്ന് പറയപ്പെടുന്നു. വള്ളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്..

ഉദാ : ചോറ് വിളക്കത്തു വിളമ്പിക്കഴിഞ്ഞ ശേഷം വള്ളക്കാർക്കു വിളമ്പാൻ താമസിച്ചാൽ ഇങ്ങനെ പാടും…….

“”വിശക്കുന്നു നമുക്കതു

തെയ് തെയ് തക തെയ് തെയ് തോം

വിശക്കുന്നു നമുക്കതു

(തിത്തിത്താ  തിത്തെയ് തെയ് )

വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ തെയ്  (2)

ഓ  തെയ് തെയ് തകതോ  തെയ് തെയ് തകതോ,

തക തെയ്ത തിത്തോ  തിത്തോ  തികിതോ “””

ചോറ്, പരിപ്പ്, പപ്പടം, പപ്പടവട, നെയ്യ്, അവിയൽ, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി, നാരങ്ങാ കറി, ഇഞ്ചിപ്പുളി, ഉപ്പുമാങ്ങ, എരിശ്ശേരി, കാളൻ, ഓലൻ, രസം (കറി), പാളതൈര്, മോര് , അടപ്രഥമൻ, പഴം പ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, ഉപ്പേരി (നാലുകൂട്ടം), കദളി വാഴപ്പഴം, എള്ളുണ്ട, ഉഴുന്നുവട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, നെല്ലിക്കാ അച്ചാർ, തേൻ, പഴം നുറുക്ക്, മുന്തിരിങ്ങ, കരിമ്പ് , മെഴുക്കുപുരട്ടി, ചമ്മന്തി പ്പൊടി, തകരയിലക്കറി, മാങ്ങാപ്പഴക്കറി, ചേമ്പില തോരൻ, ചുക്ക്വെള്ളം എന്നിവ യാണ് പ്രധാന വിഭവങങ്ങൾ

വള്ളസദ്യ ക്ഷേത്രങ്കണത്തിൽ വെച്ചാണ് നടത്തുന്നത്. പമ്പാനദിയിലുള്ള വള്ളം കളിക്ക് ശേഷം അഷ്ടമംഗല്യവും നിറപറയും നിലവിളക്കും വെച്ച് വഴിപാടുകാർ വള്ളക്കാരെ സ്വീകരിച്ചാനയിക്കുന്നു. വള്ളക്കാർ തുഴ ഉയർത്തിപ്പിടിച്ച് വള്ളപ്പാട്ട് പാടിക്കൊണ്ട് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷമാണ് സദ്യയിൽ പങ്കുകൊള്ളു ന്നത്. സന്താനലാഭത്തിനും രോഗശമനത്തിനും ശത്രുദോഷത്തിനുമായാണ് കരക്കാർ ഇത് വഴിപാടായി നടത്തുന്നത്. സദ്യ കഴിഞ്ഞ് വിശ്രമത്തിനുശേഷം കരക്കാർ യാത്രയാകുമ്പോൾ കളഭം, പനിനീർ എന്നിവ കൊടുത്തും വെറ്റില പുകയില എന്നിവ ചവക്കാൻ നൽകിയും യാത്രയയക്കുന്നു. വള്ളസദ്യയുണ്ണാൻ വരുന്നവർക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരേയും നല്ല പോലെ സൽകരിക്കുന്നു.

Address: Chengannur, Kottayam – Kozhenchery Rd, Mallapuzhassery, Kerala 689533

Get real time updates directly on you device, subscribe now.