തൊടുപുഴയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേർ അറസ്റ്റിൽ

0 490

തൊടുപുഴയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേർ അറസ്റ്റിൽ

 

ഇടുക്കി തൊടുപുഴയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേർ അറസ്റ്റിൽ. ഉടുമ്പന്നൂരിലാണ് സംഭവം. സിപിഐഎം നേതാവ് വിഷ്ണു ബാബു ഉൾപ്പെടെയാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി പുറത്താക്കി.

കഴിഞ്ഞ 19 തീയതി രാത്രിയാണ് ഉടുമ്പന്നൂർ ഉപ്പുക്കുന്നതുള്ള അറയ്ക്കൽ ജോൺസന്റെ ആൾ താമസമില്ലാത്ത വീട്ടിൽ മോഷണം നടന്നത്. തന്റെ അഞ്ചാം വയസ് മുതൽ ജോൺസൺ ശേഖരിച്ചുവച്ച പുരാവസ്തുകളാണ് സംഘം അപഹരിച്ചത്. വർഷങ്ങൾ പഴകമുള്ള വിഗ്രഹങ്ങൾ, ഗ്രാമഫോൺ, വാൽവ് റേഡിയോ തുടങ്ങിയവ ഈ പട്ടികയിൽ ഉണ്ട്. പുരാവസ്തുക്കളിലെ വിലപിടിപ്പുള്ള ഭാഗങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.