ഇഞ്ചിക്കറി, ഇഞ്ചി മിഠായി, ഇഞ്ചി ചായ എന്നിങ്ങനെ ഇഞ്ചി ഉപയോഗിച്ച് നിരവധി ഭക്ഷണ വിഭവങ്ങളാണ് നാം മലയാളികൾ ഉണ്ടാക്കാറുള്ളത്. മിക്ക ആഹാരങ്ങളിലും ഇഞ്ചി ചേർക്കുന്നതും നമ്മുടെ ശീലമാണ്. ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി വസ്തുക്കൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി എല്ലാ ദിവസവും കഴിക്കുന്നത് ശീലമാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പോലും പറയുന്നതും.
ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ മികച്ച പരിഹാരമാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതിനാൽ എന്നും ഇഞ്ചി ചായ കുടിക്കുന്നത് ഒരു ശീലമാക്കാനാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഇഞ്ചി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനുള്ള ശേഷി ഇഞ്ചിക്കുണ്ട്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതാനും രക്തത്തിലെ പഞ്ചസാര നില കുറയ്‌ക്കാനും അണുബാധകളെ ചെറുത്തു നിർത്താനും ഇത് സഹായിക്കും.
പാൽ ചായയിലോ കട്ടൻ ചായയിലോ ഇഞ്ചി ചേർത്ത് കുടിക്കാവുന്നതാണ്. കുരുമുളക്, ഗ്രാമ്പു, ഏലയ്‌ക്ക എന്നിവയും ചായയിൽ ചേർക്കാം.