ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ശാന്തൻ പാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടനയെ മയക്കുവെടി വെക്കുന്നത് ഞായാറാഴ്ചയിലേക്ക് മറ്റി. കുംകി ആനകൾ എത്താൻ വൈകുന്നതാണ് കാരണം. വെള്ളിയാഴ്ച നടക്കാനിരുന്ന മോക്ഡ്രിൽ ശനയാഴ്ചത്തേക്ക് മാറ്റി.
വയനാട്ടിൽ നിന്നാണ് കുംകി ആനകളെ കൊണ്ടുവരുന്നത്. അതിൽ ആദ്യ ഘട്ടമെന്നോണം രണ്ട് ആനകളെ എത്തിച്ചു. വിക്രമും സൂര്യനുമാണ് എത്തിയത്. ഈ രണ്ട് ആനകളെ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് മയക്കുവെടി വൈകാൻ കാരണം.