അറിവിനൊപ്പം കൃഷിയും’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി നിര്‍വഹിക്കും

0 489

അറിവിനൊപ്പം കൃഷിയും’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി നിര്‍വഹിക്കും

കൊല്ലം: ലോക്ക് ഡൗണ്‍ കാലത്തെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) ‘അറിവിനൊപ്പം കൃഷിയും’ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വെളിയത്ത് നിര്‍വഹിക്കും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ഭാരവാഹികളായ എസ്. ഹാരിസ്, എന്‍. ഗോപാലകൃഷ്ണന്‍, കെ.എസ്. ഷിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കരനെല്‍ക്കൃഷിക്കൊപ്പം ഇഞ്ചി, മഞ്ഞള്‍, വാഴ, ചേന, ചേമ്ബ് തുടങ്ങിയവ വിളയിച്ചെടുക്കുന്നതാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ പി.പി.ഇ.കിറ്റിനായി സംഘടന നല്‍കിയിരുന്നു. കുട്ടികള്‍ക്കായി ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിച്ചു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.