നിഖിതയ്ക്കും അൻവിയ്ക്കുമൊപ്പം ബാലി ചുറ്റിക്കറങ്ങി അർജുൻ

0 391

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.

നിഖിതയാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.ഇവർക്ക് അൻവി എന്നു പേരുള്ള മകളുമുണ്ട്. ന്യൂയർ പ്രമാണിച്ച് ബാലി യാത്രയിലായിരുന്നു ഈ കൊച്ചുകുടുംബം.

യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നിഖിത. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇരുവരുടെയും യാത്ര. ക്യൂട്ട് കുടുംബം എന്നാണ് ചിത്രത്തിനു താഴെയുള്ള ആരാധക കമന്റുകൾ.