ആർമിയിൽ മെസഞ്ചർ, സഫായിവാല, കുക്ക്; 10, 12 പാസ്സായവർക്ക് അപേക്ഷിക്കാം.

0 505

ആർമിയിൽ മെസഞ്ചർ, സഫായിവാല, കുക്ക്; 10, 12 പാസ്സായവർക്ക് അപേക്ഷിക്കാം.

 

ദില്ലി: ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമാൻഡിലെ വിവിധ തസ്തികകളിലേക്ക് 10, 12 ക്ലാസുകൾ പാസായ യുവാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആർമിയുടെ നോർത്തേൺ കമാൻഡിലെ 71 സബ് ഏരിയയിലെ ആർമി സപ്ലൈ കോർപ്സ് യൂണിറ്റിൽ മെസഞ്ചർ, സഫായിവാല, കുക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക്, മറ്റ് തസ്തികകൾ എന്നിങ്ങനെ ആകെ 11 ഒഴിവുകൾ ഉണ്ട്. ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള അപേക്ഷയുടെ തീയതി ജനുവരി 22 ന് ആരംഭിച്ചു, ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 ആണ്. ഈ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടിക്രമം ഓഫ്‌ലൈനിൽ നടക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.

മെസഞ്ചർ – 5, സഫായിവാല – 2, കുക്ക് – 1, ലോവർ ഡിവിഷൻ ക്ലർക്ക് 3 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. മെസഞ്ചർ, സഫായിവാല, കുക്ക് എന്നീ തസ്തികയിലേക്കുള്ള പ്രായപരിധി അൺറിസർവ്വ്ഡ് വിഭാ​ഗത്തിന് 18 നും 25നും ഇടയിലാണ്. ഒബിസി വിഭാ​ഗത്തിന്റെ പരമാവധി പ്രായപരിധി 28 വയസ്സും എസ്,സി എസ്ടി വിഭാ​ഗത്തിന് 30 വയസ്സുമാണ്. ക്ലർക്ക് തസ്തികയിലേക്ക് 18നും 27നും ഇടയിലാണ് പ്രായപരിധി, എസ് സി, എസ് ടി വിഭാ​ഗത്തിന് 32 വയസ്സ്.

മെസഞ്ചർ – ലെവൽ 1 18000-56900, സഫായിവാല – ലെവൽ 1 18,000 – 56,900, കുക്ക് – ലെവൽ 2 19,900 – 63,200, ക്ലർക്ക് – ലെവൽ 2 19,900 – 63,200 എന്നിങ്ങനെയാണ് ശമ്പളം. മെസഞ്ചർ, സഫായിവാല എന്നീ തസ്തികകളിലേക്ക് പത്താം ക്ലാസ് പാസ് ആണ് യോ​ഗ്യത. കുക്ക് തസ്തികയിലേക്ക് പന്ത്രണ്ടാം ക്ലാസ് യോ​ഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. കുക്കിം​ഗ് ട്രേഡിൽ ഐടിഐ യോ​ഗ്യത അത്യാവശ്യം. ക്ലർക്ക് തസ്തികയിൽ പന്ത്രണ്ടാം ക്ലാസ് യോ​ഗ്യതയും കംപ്യൂട്ടർ ഇം​ഗ്ലീഷ് ടൈപ്പിം​ഗിൽ മിനിറ്റിൽ 35 വാക്ക് സ്പീഡും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് സ്പീഡും വേണം.

ഉദ്യോ​ഗാർത്ഥികൾക്ക് ഫിസിക്കൽ ടെസ്റ്റും എഴുത്തുപരീക്ഷയും ഉണ്ടാകും. ഈ രണ്ട് ഘട്ടവും വിജയിച്ചാൽ അവസാന ഘട്ടം ഡോക്യുമെന്റ് വേരിഫിക്കേഷനായിരിക്കും. അപേക്ഷ നടപടി ക്രമം ഓഫ്‍ലൈനായി നടക്കുന്നതിനാൽ ഉദ്യോ​ഗാർത്ഥികൾ സാധാരണ തപാൽ, രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവയിലേതെങ്കിലുമൊന്ന് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം. ‘The Presiding Officer, 5071Army Service Corps Battalion (Mechanical Transport)’, PIN- 905071, C/o 56 Army Postal Office (APO)’.