അരൂരില്‍ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മാസ്ക് ധരിച്ചെത്തിയ സംഘം വീട്ടില്‍മോഷണം നടത്തി

0 1,075

അരൂരില്‍ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മാസ്ക് ധരിച്ചെത്തിയ സംഘം വീട്ടില്‍മോഷണം നടത്തി

ആലപ്പുഴ: അരൂരില്‍ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മാസ്ക് ധരിച്ചെത്തിയ സംഘം വീട്ടില്‍മോഷണം നടത്തി. അതിഥി തൊഴിലാളി കുടുംബമായി താമസിക്കുന്ന വാടകവീട്ടിലാണ് രണ്ടു പേര്‍ മുഖം മറച്ച ശേഷം പോലീസാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി എണ്ണായിരം രൂപയും ലാപ്ടോപും കൊണ്ടുപോയത്.ഇക്കഴിഞ്ഞ 25 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് ജാര്‍ഖണ്ഡുകാരായ സുമനും ഭാര്യ ബിന്ധ്യയും താമസിക്കുന്ന വാടകവീട്ടിലേക്ക് രണ്ടുപേര്‍ എത്തിയത്. പൊലീസാണെന്നും കതക് തുറക്കാനും ആവശ്യപ്പെട്ടു. ഇവര്‍ പൊലീസിന്റേതെന്ന് തോന്നിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതായും സുമന്‍ പറയുന്നു.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ്-ഫോറസ്റ്റ് സംയുക്ത പരിശോധന

തുടര്‍ന്ന്, എണ്ണായിരം രൂപയും ലാപ്ടോപുമായാണ് ഇവര്‍ കടന്നു കളയുകയായിരുന്നു. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനാല്‍ പരാതിപ്പെടാന്‍ ഈ കുടുംബം ഭയന്നു. ഗ്രാമപഞ്ചായത്ത് അംഗം വഴിയാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്ഭാര്യയും ആറുവയസുള്ള കുട്ടിയുമൊത്താണ് സുമന്‍ താമസിക്കുന്നത്. തുറവൂരിലെ ചെമ്മീന്‍ കമ്ബനിയില്‍ തൊഴിലാളിയാണ്. മാസ്ക് ധരിച്ചെത്തിയതിനാല്‍ ആളുകളെ വ്യക്തമായിട്ടില്ല. അരൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.