ലൈബ്രറികളിലും കോവിഡ് കെയർ സെന്ററുകളാക്കാൻ സംവിധാനം ഒരുക്കും: ലൈബ്രറി കൗൺസിൽ

0 342

ലൈബ്രറികളിലും കോവിഡ് കെയർ സെന്ററുകളാക്കാൻ സംവിധാനം ഒരുക്കും: ലൈബ്രറി കൗൺസിൽ

കണ്ണൂർ ജില്ലയിലെ സൗകര്യമുള്ള ലൈബ്രറികളിലും ആവശ്യമെങ്കിൽ കോവിഡ് കെയർ സെന്ററുകളാക്കാൻ സംവിധാനം ഒരുക്കാൻ ലൈബ്രറി കൗൺസിൽ യോഗം തീരുമാനിച്ചു. കലക്ട്രേറ്റിൽ ചേർന്ന ജന പ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലൈബ്രറികൾകോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ജില്ലയിലെ നൂറോളം ലൈബ്രറികളെയാണ് പ്രാഥമികമായി ഇതിന് വേണ്ടി തെരഞ്ഞെടുക്കുക. കാർഷിക മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ലൈബ്രറികളുടെ നേതൃത്വത്തിൽ വ്യാപകമായി കൃഷി സംഘടിപ്പിക്കും. വീടുകളിൽ ഭക്ഷ്യ, പച്ചക്കറി കിറ്റുകളുടെ വിതരണത്തിന് സഹായവും ലൈബ്രറികളുടെ ഭാഗത്ത് നിന്നുണ്ടാകും. വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ 1 ലക്ഷത്തോളം മാസ്കുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് 5 ലക്ഷമാക്കി വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ഓൺലൈനായി നടന്ന താലുക്ക് മേഖലാ സെക്രട്ടറിമാരുടെ സംയുക്ത യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ബൈജു സംസാരിച്ചു.