മത്തായിയുടെ (പൊന്നു) മരണത്തിന് കാരണക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുകയും , കേസന്വേഷണം സി. ബി. ഐ – യെ ഏൽപ്പിക്കണമെന്നും കർഷക കർമ്മസമിതി

0 1,099

മത്തായിയുടെ ( പൊന്നു ) മരണത്തിന് കാരണക്കാരായ ഫോറെസ്റ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുകയും , കേസന്വേഷണം സി. ബി. ഐ – യെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷക കർമ സമിതിയുടെ ( Volunteers For Farmers ) .സംഘടനാ നേതാക്കൾ ജോൺ പള്ളിക്കമാലിൽ, ടോമി അഗസ്റ്റിൻ , ബാബു ടി. ജെ, അഡ്വക്കറ്റ് സുമിൻ നെടുങ്ങാടൻ , സിബി മുണ്ടനാട്ട് , രാജു തോട്ടത്തിൽ ,ജോതിഷ് .പി തുടങ്ങിയവർ ചിറ്റാറിലെത്തി മത്തായിയുടെ കുടുംബത്തോട് ഐക്യദാർഢ്യം രേഖപ്പെടുത്തി. അവർക്ക് നീതി ലഭിക്കുന്നത് വരെ അവരോടൊപ്പമുണ്ടാകുമെന്നു ഉറപ്പ് നൽകുകയും ചെയ്തതായി 

കർഷക കർമ സമിതി കൺവീനർ
ജോൺ പള്ളിക്കമാലിൽ പറഞ്ഞു.