ഡല്‍ഹി കലാപം: 630 പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: അക്രമം തുടരുന്നതിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. 123 എഫ്.െഎ.ആര് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ്, 630 പേരെ അറസ്റ്റ് ചെയ്തു.
36 മണിക്കൂറിനിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച നിരോധനാജ്ഞയില്‍ 10 മണിക്കൂര്‍ ഇളവുനല്‍കി. എന്നാല്‍, വെള്ളിയാഴ്ചയും ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ട പലായനം തുടര്‍ന്നു.
അതിനിടെ, ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്നും ശബരിമല കേസ് കഴിഞ്ഞേ േകള്ക്കാനാവൂ എന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
അഞ്ചു ദിവസത്തിനുശേഷം പൊലീസ് വെള്ളിയാഴ്ച ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. ലഭിച്ച എല്ലാ പരാതികളും എഫ്.െഎ.ആര് ആക്കി മാറ്റുമെന്നും പൊലീസ് അറിയിച്ചു. തോക്കുപയോഗിച്ചതിെന്റ പേരില്‍ 25 കേസെടുത്തു. ഡല്‍ഹിയിലെ 203 പൊലീസ് സ്റ്റേഷനുകളില്‍ 12 എണ്ണത്തിെന്റ പരിധിയില്‍ മാത്രമാണ് വര്ഗീയാക്രമണമുണ്ടായതെന്ന് പൊലീസ് അവകാശപ്പെട്ടു. സഹായം തേടി 13,200 വിളി വന്നു.