പഠനഗ്രൂപ്പിൽ അശ്ലീല വീഡിയോ; അദ്ധ്യാപകൻ അറസ്റ്റിൽ

0 830

പഠനഗ്രൂപ്പിൽ അശ്ലീല വീഡിയോ; അദ്ധ്യാപകൻ അറസ്റ്റിൽ

ഓയൂര്‍ (കൊല്ലം): വിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ്‌ നടത്തുന്നതിനു വേണ്ടി ഉണ്ടാക്കിയ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച അധ്യാപകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഓയൂര്‍ ചുങ്കത്തറ ഇ.ഇ.ടി: യു.പി. സ്‌കൂള്‍ അധ്യാപകന്‍ പൂയപ്പള്ളി കാറ്റാടി പ്ലാവിള പുത്തന്‍വീട്ടില്‍ മനോജ്‌ കെ. മാത്യു(46)വാണ്‌ അറസ്‌റ്റിലായത്‌. ഓയൂരില്‍ ഇന്നലെ രാവിലെ 11-നായിരുന്നു സംഭവം. ഇ.ഇ.ടി: യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനായി മൂന്നു വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകള്‍ക്കു രൂപംനല്‍കിയിരുന്നു.
വിക്‌ടേഴ്‌സ്‌ ചാനലിലെ ക്ലാസുകള്‍ക്കായി അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കുവേണ്ടി രൂപംനല്‍കിയ ഗ്രൂപ്പിലാണ്‌ അധ്യാപകന്‍ മൊബൈല്‍ ഫോണില്‍നിന്ന്‌ അശ്ലീല വീഡിയോ അയച്ചത്‌.