കേഴമാനിനെ വേട്ടയാടി കൊന്ന രണ്ടു പേര്‍ അറസ്റ്റില്‍

0 1,190

കേഴമാനിനെ വേട്ടയാടി കൊന്ന രണ്ടു പേര്‍ അറസ്റ്റില്‍

മേപ്പാടി (വയനാട്): കേഴമാനിനെ വേട്ടയാടി കൊന്ന നായാട്ടു സംഘത്തിലെ രണ്ട് പേരെ മേപ്പാടി വനപാലകര്‍ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മണിയങ്കോട് സ്വദേശികളായ പ്രജീഷ്, സുഭാഷ് എന്നിവരെയാണ് കുന്നമ്ബറ്റയില്‍ നിന്ന് പിടികൂടിയത്.

എട്ടു പേരാണ് നായാട്ടു സംഘത്തിലുണ്ടായിരുന്നത്. ആറു പേര്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം മാനിനെ വേട്ടയാടിയത്. മേപ്പാടി റേഞ്ച് ഓഫീസര്‍ ബാബുരാജിന്‍റെ നേതൃത്വത്തിലെ വനപാലകരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.