വിലക്ക് ലംഘിച്ച്‌ കുര്‍ബാന: ഫാദര്‍ പോളി പടയാട്ടി അറസ്റ്റില്‍

വിലക്ക് ലംഘിച്ച്‌ കുര്‍ബാന: ഫാദര്‍ പോളി പടയാട്ടി അറസ്റ്റില്‍

0 947

 

 

 കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടിക്കെതിരെയാണ് പൊലീസ് നടപടി. വിലക്ക് ലംഘിച്ച്‌ പള്ളിയില്‍ നടത്തിയ കുര്‍ബാനക്ക് നൂറോളം പേര്‍ എത്തി. ഇവരെല്ലാം എതിരെയും കേസ് എടുത്തിട്ടുണ്ട്.

കൊവിഡ് 19 ജാഗ്രതയുടേയും മുന്‍കരുതലിന്‍റെയും പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഞായാറാഴ്ച ആയിട്ട് കൂടി ഇന്നലെ പള്ളികളില്‍ ആളുകൂടുന്ന പതിവ് ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ല മാത്രമല്ല സംസ്ഥാനമൊട്ടുക്ക് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് പള്ല്ളി വികാരിയുടെ നിയമ ലംഘനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര് ചെയ്താലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംസ്ഥാന ഭരണകൂടത്തിന്‍റെയും നിര്‍ദ്ദേശം. ഇതനുസരിച്ച്‌ കൂടിയാണ് പൊലീസ് നടപടി

 

[/vc_column_text][/vc_column][/vc_row]