കലാകാരൻമാർക്ക് ഇൻഷൂറൻസ് പരിരക്ഷ-അപേക്ഷ ക്ഷണിച്ചു

0 520

കേരള ലളിതകലാ അക്കാദമി 2022-23 വർഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരൻമാർക്ക്  ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണൽ ലളിത്കലാ അക്കാദമിയുടെയോ കലാപ്രദർശനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ ഗ്രാന്റ് പ്രദർശനങ്ങൾക്ക് അർഹത നേടിയവരയോ ആണ് ഇൻഷൂറൻസിന്് പരിഗണിക്കുക. അക്കാദമി വെബ്സൈറ്റ് (www.lalithkala.org) ലിങ്ക് വഴി അപേക്ഷിക്കാം.  ഇതിനകം ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവരും സർക്കാർ, അർധസർക്കാർ, ബോർഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരും വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.